lahari-virudha-campain

വക്കം: വിമുക്തി സേഫ്നെറ്റ് പ്രോജക്ടിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. വക്കം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിലെ വോളന്റിയേഴ്സ് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു. തുടർന്ന് വക്കം ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ സ്റ്റിക്കർ പതിച്ചു. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരായ സൽമാം, സുരേഷ് എന്നിവർ നേതൃത്വം കൊടുത്തു. എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സപ്തദിന ക്യാമ്പായ 'ഒപ്പം - 2021' ന്റെ അഞ്ചാം ദിിവസം വോളന്റിയേഴ്സിനും രക്ഷകർത്താക്കൾക്കും വേണ്ടി ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ചു കുടുംബ സദസും സംഘടിപ്പിച്ചു. സ്കൂളിന്റെ 100 മീറ്റർ ചുറ്റളവിൽ പുകയില നിരോധിത മേഖല എന്ന് സൂചിപ്പിക്കുന്ന മഞ്ഞ വര കാമ്പെയിനും നടന്നു.