general

ബാലരാമപുരം : കോൺഗ്രസ് ബാലരാമപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് സ്ഥാപക ദിനാഘോഷവും പദയാത്രയും സംഘടിപ്പിച്ചു. എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം. സുധീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജന: സെക്രട്ടറി വിൻസെന്റ് ഡി. പോൾ, ബ്ലോക്ക് സെകട്ടറിമാരായ എം.എം. നൗഷാദ്, എസ്. ആനന്ദകുമാർ, എ. അർഷാദ്, ആർ. ഷിബു, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി അഫ്സൽ ബാലരാമപുരം, ദളിത് കോൺഗ്രസ് ജില്ലാ സെകട്ടറി കെ. തങ്കരാജൻ, പഞ്ചായത്തംഗം എൽ.ജോസ്, ആർ. സജൻ, സുൽഫി ബാലരാമപുരം, ജി.വി.കെ നായർ , പ്ലാവിള ബാബു, എം.എം. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. നരുവാമൂട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ സ്ഥാപകദിനാഘോഷം ഡിസിസി ജനറൽ സെക്രട്ടറി നരുവാമൂട് ജോയ് ഉദ്ഘാടനം ചെയ്തു.137 ചലഞ്ചിന്റെ ഭാഗമായി ചെറുകച്ചവടം ചെയ്ത് ഉപജീവനം നടത്തുന്ന ജ്ഞാനപ്രകാശിനി 137ന് രൂപം നൽകി.ആർ.എം. നായർ,വി.ബാലകൃഷ്ണൻ, രാഹുൽ കൂരച്ചൽ, നേതാജി നഗർ ഷാജി, എ. മാർക്കോസ്, സോജൻ കുമാർ,രാജി മോൾ, എൻ.പി.രാജൻ, കുളങ്ങര ക്കോണം മോഹനൻ, നീബു മോഹൻ, എസ്.അജി.എ. പുഷ്കരൻ, മുരുകൻ പള്ളിച്ചൽ, എൻ.മുരുകൻ പണിക്കർ തുടങ്ങിയവർ സംബന്ധിച്ചു.