
വക്കം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 138-ാമത് ജന്മദിനത്തോടനുബന്ധിച്ച് വക്കത്ത് പദയാത്രയും, അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. വക്കം ഖാദറിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ച പദയാത്ര ചന്തമുക്കിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി. സെക്രട്ടറി വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു. എൻ.ബിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. താജുന്നീസ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗണേഷ്, ലാലിജാ, അശോകൻ, ഫൈസൽ, അരുൺ കോൺഗ്രസ് നേതാക്കളായ ലജപതി, നിധിൻ, പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.