നാഗർകോവിൽ: കന്യാകുമാരിയിലെ ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ ആറുപേർ അറസ്റ്റിൽ. ബ്രോക്കർമാരായ കോട്ടാർ, വടിവീശ്വരം സ്വദേശി ഭഗവതി രാജ (23), വെള്ളമഠം,സഹായ നഗർ സ്വദേശി പ്രിയദർശൻ (26) എന്നിവരെകൂടാതെ തിരുനെൽവേലി, ഹരിയാന, കോട്ടാർ, വടശ്ശേരി സ്വദേശിനികളായ 4 യുവതികളുമാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അറസ്റ്റിലായ യുവതികളെ നാഗർകോവിൽ വിമൻസ് ഹെൽപ്പ് സെന്ററിൽ എത്തിച്ചു. മറ്റുള്ളവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.