
തിരുവനന്തപുരം:കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി.) തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി മുന്നേറ്റ ജാഥ നടത്തി. തിരുവല്ലം സെക്ഷനിൽ നടന്ന ചടങ്ങിൽ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം.ശിവകുമാർ ഉദ്ഘാടനം ചെയ്തു. ജാഥയിൽ ഡിവിഷൻ സെക്രട്ടറി എസ്. രാജേഷ് ജാഥാ ക്യാപ്റ്റനായും ഡിവിഷൻ പ്രസിഡന്റ് രാജേഷ് കുമാർ ജാഥാ ഡയറക്ടറുമായിരുന്നു. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്.ബി.റോസ് വിൽസ്, ജില്ലാ സെക്രട്ടറി വി.സുനിൽകുമാർ,പ്രസിഡന്റ് പി.സുരേഷ്‌കുമാർ, ട്രഷറർ ഡി.വിജയകുമാരൻ എന്നിവർ പങ്കെടുത്തു. പേരൂർക്കട ഇലക്ട്രിക്കൽ സെക്ഷനിൽ നടന്ന സമാപനസമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എസ്.ബി. റോസ് വിൽസ് ഉദ്ഘാടനം ചെയ്തു.