
വർക്കല: 89-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചാരണസഭ വർക്കല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര സമ്മേളനവും വാഹനറാലിയും നടന്നു. വിളംബര സമ്മേളനം ശ്രാനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ മുഖ്യപ്രഭാഷണം നടത്തി. സ്വാമി അമേയാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. ട്രസ്റ്റ് ബോർഡംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ഗുരുപ്രകാശം, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഷീജസുനിലാൽ, പ്രൊഫ. സുശീല, വിജയകുമാർ, മനോഹരൻ, അഡ്വ. രമേശൻ, മണ്ഡലം പ്രസിഡന്റ് എസ്.സുരേഷ്ബാബു, ജി.ജ്യോതി എന്നിവർ സംസാരിച്ചു. നെടുങ്ങണ്ട എസ്.എൻ.വി സ്കൂളിൽ നിന്നും ആരംഭിച്ച റാലിയിൽ നൂറ്കണക്കിന് ഭക്തജനങ്ങൾ അണിനിരന്നു.