
മുടപുരം: കൂന്തള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജന്മദിനം പുളിമൂട് ജംഗ്ഷനിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കിഴുവിലം ബിജു, വൈസ് പ്രസിഡന്റ് സജ്ജാദ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷമീർ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജു, പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് അനന്ത കൃഷ്ണൻനായർ, മുൻ മണ്ഡലം പ്രസിഡന്റ് സിദ്ദീഖ്,ജെ.ശശി, പഞ്ചായത്ത് മെമ്പർ സലീന, സത്യദേവൻ, സജീവ് തുടങ്ങിയവർ പ്രവർത്തകർ പങ്കെടുത്തു.