frat

തി​രുവനന്തപുരം: തലസ്ഥാനത്തെ റസി​ഡന്റസ് അസോസി​യേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റി​ന്റെ വാർഷി​ക സമ്മേളനം മന്ത്രി​ ആന്റണി​ രാജു ഉദ്ഘാടനം ചെയ്തു. സാംസ്കാരി​ക പ്രവർത്തക ക്ഷേമനി​ധി​ ബോർഡ് ചെയർമാൻ പി​. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി​. തലസ്ഥാനത്തെ ഗുണ്ടാവി​ളയാട്ടങ്ങൾ അമർച്ച ചെയ്യാൻ സർക്കാരും പൊലീസും കർശന നടപടി​കൾ സ്വീകരി​ക്കണമെന്ന് വാർഷി​ക സമ്മേളനം സർക്കാരി​നോടാവശ്യപ്പെട്ടു. പ്രസി​ഡന്റ് എം.എസ്. വേണുഗോപാൽ, ജനറൽ സെക്രട്ടറി​ എൻ. ശാന്തകുമാർ, അഡ്വ. പുഞ്ചക്കരി​ ജി​.രവീന്ദ്രൻ നായർ, പട്ടം ശശി​ധരൻ നായർ, ടി.കെ ഭാസ്ക്കരപ്പണി​ക്കർ, എൻ.ബാബു, എം.കെ. സുരേഷ് തുടങ്ങി​യവർ പങ്കെടുത്തു.ഭാരവാഹി​കൾ: എം.എസ്.വേണുഗോപാൽ (പ്രസി​ഡന്റ്),എൻ.ശാന്തകുമാർ (ജനറൽ സെക്രട്ടറി​),എസ്.ഉമാചന്ദ്രബാബു (ട്രഷറർ),ജി​.സുശീലാദേവി​,കാലടി​ ശശി​കുമാർ,പി​.എസ്.സന്തോഷ് കുമാർ (വൈസ് പ്രസി​ഡന്റുമാർ),പി​.ബി​ വേണുനാഥ്,എസ്.ജയരാജൻ,വി​.എസ്.അനി​ൽപ്രസാദ് (ജോയി​ന്റ് സെക്രട്ടറി​മാർ).