dd

തിരുവനന്തപുരം:ഗാർഹിക ആവശ്യങ്ങൾക്കായി സൗരോർജ്ജപ്ലാന്റ് സ്ഥാപിക്കുന്ന 'സൗരതേജസ്' പദ്ധതിയിൽ അനർട്ട് വഴി രജിസ്റ്റർ ചെയ്യാം. രണ്ടു മുതൽ മൂന്നു കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് 40 ശതമാനവും മൂന്ന് മുതൽ പത്ത് കിലോവാട്ട് വരെയുള്ളവയ്ക്ക് 20 ശതമാനവും സബ്സിഡി ലഭിക്കും. www.buymysun.com എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.കൂടാതെ അനർട്ടിന്റെ പി.എം.ജിയിലിലുള്ള ജില്ലാ ഓഫീസിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവുമുണ്ട്.വൈദ്യുതി ബിൽ,ആധാർ കാർഡ് എന്നിവ ഹാജരാക്കണമെന്ന് അനെർട്ട് ജില്ലാ എൻജിനിയർ അറിയിച്ചു.ഫോൺ 0471 2304137, 9188119401.