പാലോട്: തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ,ആര്യനാട് റേഞ്ച് ഇൻസ്പെക്ടർ,ആര്യനാട് പൊലീസ് ,ആര്യനാട് വില്ലേജിലെ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിൽ നെടുമങ്ങാട് താലൂക്കിലെ കുളപ്പടയ്ക്ക് സമീപം ഷാജിയുടെ എ.കെ.എസ് പ്രൊവിഷൻ സ്‌റ്റോറിൽ നിന്നും 117 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു.