മലയിൻകീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന 'നൈപുണ്യ വികസന ക്ലബ് 'പദ്ധതിയുമായി ബന്ധപ്പെട്ട് 18 നും 50 നും ഇടയിലുള്ള സ്ത്രീ-പുരുഷൻമാർക്ക് അപേക്ഷിക്കാം.ശിശു പരിപാലനം,രോഗീപരിചരണം,വീടുകളിലും സ്ഥാപനങ്ങളിലും ക്ലീനിംഗ്‌ ചെയ്യുന്നതിനുള്ള പരിശീലനം,സ്ഥാപനങ്ങളിൽ സെയിൽസ്‌ ഗേൾ/സെയിൽസ്മാൻ എന്നീ മേഖലകളിൽ പരിശീലനം നൽകി ബ്ലോക്ക് തലത്തിൽ ഒരു തൊഴിൽ സേന സജ്ജമാക്കുക വഴി സ്വയം തൊഴിൽ കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.നേമം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുൾപ്പെട്ട ബാലരാമപുരം,പള്ളിച്ചൽ,കല്ലിയൂർ,വിളവൂർക്കൽ,വിളപ്പിൽ, മാറനല്ലൂർ,മലയിൻകീഴ് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് നേമം ബ്ലോക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ : 9188127 024.താല്പര്യമുള്ളവർ ജനുവരി 10നകം അപേക്ഷ ബ്ലോക്ക് പഞ്ചായത്തിൽ നൽകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.