തിരുവനന്തപുരം: 11ാം ശമ്പള പരിഷ്‌കരണത്തിനെതിരെ സർക്കാർ ഡോക്ടർമാർ സെക്രട്ടേറിയറ്റ് പടിക്കൽ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ നടത്തിവരുന്ന നില്പ് സമരം 21 ദിവസം പിന്നിട്ടു. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം കെ.ജി.എം.ഒ.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ.റൗഫ് എ.കെ ഉദ്ഘാടനം ചെയ്‌തു.
സമരത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ജനുവരി 4ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്നും 18ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ പറഞ്ഞു. മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. മൊയ്‌തീൻ കെ.പി., ജില്ലാ സെക്രട്ടറി ഡോ. ഹാനി ഹസൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. അബൂബക്കർ എൻ, ഡോ. ഹംസ പാലക്കൽ, ഡോ. അസീം ആഹ്ദിർ, ഡോ. ജലാൽ. പി.എം, ഡോ. ഷിജിൻ പാലാടൻ, ഡോ. ഗീത എം, ഡോ. അബി അശോക്, ഡോ. സഞ്ജു എന്നിവർ പങ്കെടുത്തു. ഇന്ന് കാസർകോട്, വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.