dd

തിരുവനന്തപുരം: നോൺ ജേർണലിസ്റ്റ് പെൻഷണേഴ്സ് യൂണിയന്റെ (കേരള)​ അഞ്ചാമത് ജില്ലാസമ്മേളനം ഇന്ന് രാവിലെ 10ന് പ്രസ് ക്ളബിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എൻ.ജെ.പി.യു ജില്ലാകമ്മിറ്റി പ്രസിഡന്റ് ഇ.എം. രാധ അദ്ധ്യക്ഷയാകും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ് മുഖ്യപ്രഭാഷണം നടത്തും കെ.യു.ഡബ്ല്യു.ജെ ജില്ലാകമ്മിറ്റി ട്രഷറർ അനുപമ ജി.നായർ,​ കെ.എൻ.ഇ.എഫ് ജില്ലാസെക്രട്ടറി എസ്.ഉദയകുമാർ,​ എൻ.ജെ.പി.യു ജില്ലാസെക്രട്ടറി എസ്.രാജശേഖരൻ നായർ,​ ജില്ലാ ട്രഷറർ ബി.മാധവൻ നായർ,​ ആർ.മദനമോഹൻ നായർ തുടങ്ങിയവർ പങ്കെടുക്കും.