ragavan

പയ്യോളി : മുൻ തിക്കോടി പഞ്ചായത്ത് പ്രസിഡന്റും , കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട: പ്രധാനാദ്ധ്യാപകനുമായിരുന്ന പള്ളിക്കര, അക്കമകണ്ടി, മേനോൻ കേളോത്ത് ഇ.രാഘവൻ(79) നിര്യാതനായി. സി.പി.എം പള്ളിക്കര സൗത്ത് ബ്രാഞ്ച് അംഗമാണ്. മുൻ തിക്കോടി ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം പയ്യോളി ഏരിയ കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം, പയ്യോളി കോ-ഓപ്റേറ്റീവ് അർബൻ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള(റിട്ട: അദ്ധ്യാപിക കിഴൂർ എ.യു.പി സ്കൂൾ),

മക്കൾ:രാഗേഷ്(എ.കെ രാഗേഷ് അസോസിയേറ്റ്സ് ചാർട്ടേഡ് അക്കൗണ്ടന്റ് കോഴിക്കോട്), മഞ്ജുഷ. മരുമകൾ : മിലി. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ(റിട്ട: ഇന്ത്യൻ മിലിട്ടറി), കാർത്യായനി അമ്മ, കമലാക്ഷി അമ്മ, രാധ(റിട്ട.അധ്യാപിക പള്ളിക്കര എ.എൽ.പി.എസ് ), പരേതയായ ലക്ഷ്മിക്കുട്ടി