
പാറശാല: മാദ്ധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തുന്ന വാർത്തകൾ സത്യമായിരിക്കണമെന്നത് ജനങ്ങളുടെ അവകാശമാണെന്നും അത് എത്രകണ്ട് പ്രാവർത്തികമാക്കാനാകും എന്നത് വെല്ലുവിളിയാണെന്നും മാദ്ധ്യമ പ്രവർത്തകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന സത്യാനന്തര മാദ്ധ്യമം സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം.എം.ബഷീർ, കെ. ആൻസലൻ എം.എൽ.എ, ഡബ്യു.ആർ. ഹീബ, നെയ്യാറ്റിൻകര നഗരസഭാ ചെയർമാൻ പി.കെ. രാജ്‌മോഹൻ, സ്വാഗതസംഘം ചെയർമാൻ പുത്തൻകട വിജയൻ, ജനറൽ കൺവീനർ അഡ്വ.എസ്. അജയകുമാർ, ഏരിയാകമ്മിറ്റിയംഗങ്ങളായ കടകുളം ശശി, വി.എസ്. ബിനു, എസ്.കെ. ബെൻഡാർവിൻ, എൻ.എസ്. നവനീത്കുമാർ, ഉദിയൻകുളങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.
ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ നടന്ന സെമിനാറിൽ പാറശാല ഏരിയാകമ്മിറ്റി അംഗം രാഹിൽ ആർ. നാഥ് അദ്ധ്യക്ഷത വഹിച്ചു. കവി വിനോദ് വൈശാഖി സ്വാഗതം പറഞ്ഞു. സൗമ്യ സുകുമാരൻ അവതരിപ്പിച്ച ചെങ്കനൽ ചിലങ്ക എന്ന നൃത്താവിഷ്ക്കാരവും ഉണ്ടായിരുന്നു.