ff

തിരുവനന്തപുരം: ആധുനിക കേരളീയസമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ വക്കം മുഹമ്മദ് അബ്ദുൽ ഖാദർ മൗലവിയുടെ സ്ഥാനം അദ്വിതീയമാണെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വക്കം മൗലവിയുടെ 149-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വക്കം മൗലവിയുടെ ഛായാചിത്രം, സ്വദേശാഭിമാനി പ്രസ് അനന്തരാവ കാശിക്ക് ഇ.എം.എസ് കൈമാറുന്നതിന്റെ ചിത്രം, തപാൽ വകുപ്പ് പുറത്തിറക്കിയ 'ഫസ്റ്റ് ഡേ' കവർ ആലേഖന ചിത്രം എന്നിവയുടെ അനാച്ഛാദനവും 'വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് ന്യൂസ് ' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. പ്രൊഫ. വി.കെ. ദാമോദരൻ അനുസ്മരണ പ്രഭാഷണം നടത്തി. എ.സുഹൈർ, ഡോ. കായംകുളം യൂനുസ്, പ്രൊഫ. ദീപാമോൾ തോമസ്, സി. റഹിം എന്നിവർ സംസാരിച്ചു. രാവിലെ പാളയത്തെ സ്വദേശാഭിമാനി സ്‌ക്വയറിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ദേശീയ ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കലിന് നേതൃത്വം നൽകി.