perunkdavila

നെയ്യാറ്റിൻകര:കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിന്റെ (സി.ടി.സി.ആർ.ഐ) പുതിയ ഇനങ്ങളും സാങ്കേതിക വിദ്യകളും കർഷകരിൽ എത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമായി പെരിങ്കടവിള ബ്ലോക്കിലെ കർഷകർക്കായി സംഘടിപ്പിച്ച പരിശീലനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരിങ്കടവിള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.ടി.സി.ആർ.ഐ ഡയറക്ടർ ഡോ.എം.എൻ.ഷീല മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ.ജി.ബൈജു, ഡോ.എസ്സ്.സുനിത, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.പി.അനിൽകുമാർ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു, ബി.ഡി.ഒ കെ.സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ടെക്നിക്കൽ സെഷനിൽ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. എസ്.സുനിത, ഡോ.എം.എസ്സ്.സജീവ്, സയന്റിസ്റ്റ് ഡോ.ഇ.ആർ.ഹരീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.