വിതുര:ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാമത് ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് പനയ്ക്കോട് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്തിലെ ചെറുവക്കോണം മുതൽ പനയ്ക്കോട് വരെ പദയാത്ര നടത്തി. ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ മുഖ്യപ്രഭാഷണം നടത്തി.മുബാറക്ക് സിദ്ദീഖ്,രഘുനാഥൻആശാരി,തോട്ടുമുക്ക് സലീം,ചെറുവക്കോണം സത്യൻ,പി.എസ്.അനിൽകുമാർ, പ്രതാപൻ, ഷൗക്കത്ത്,ജയരാജ്,സുകുമാരൻ,സെൽവരാജ്,അമൽഅശോക്, ഷൈൻപുളിമൂട്,പനയ്ക്കോട് സത്യൻ,ശ്യാം, ബിജു,ബഷീർ എന്നിവർ പങ്കെടുത്തു.കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേക്ക്മുറിച്ച് ആഘോഷിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷഫീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ,തോട്ടുമുക്ക് അൻസർ,പഞ്ചായത്തംഗം ഷെമിഷംനാദ് ,കെ.എൻ.അൻസർ, തൊളിക്കോട് ഷംനാദ്, സത്താർ, ബി.മോഹനൻനായർ, ചായംഅജി, കബീർ, ഷാജഹാൻ, അശോകൻ,സതീശൻ ആശാരി, എസ്.മോഹനൻ,രഘുനാഥൻനായർ,സുരേന്ദ്രൻനായർ,ലോറൻസ്,ഇസ്മായിൽ എന്നിവർ പങ്കെടുത്തു.കോൺഗ്രസ് വിതുര,ആനപ്പാറ മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തിലും ജന്മദിന പദയാത്ര നടത്തി.മണ്ഡലം പ്രസിഡന്റുമാരായ ഡി.ഡി.ഷിബുരാജ്,ഡി.അജയകുമാർ എന്നിവർ നേതൃത്വം നൽകി.