നാഗർകോവിൽ: തമിഴ്‌നാട്ടിൽ ഒമിക്രോൺ രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കന്യാകുമാരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് പ്രവേശിക്കാൻ അനുമതി നിഷേധിച്ച് ജില്ലാഭരണകൂടം.

തൃപ്പരപ്പ് അരുവി, പദ്മനാഭപുരം കൊട്ടാരം, ത്രിവേണി സംഗമം തുടങ്ങിയ സ്ഥലങ്ങളിൽ നാളെയും ജനുവരി 1,2 തീയതികളിലും വിനോദസഞ്ചാരികൾക്ക് അനുമതി നിഷേധിച്ചതായി ജില്ലാ കളക്ടർ അരവിന്ദ് അറിയിച്ചു. ബീച്ചുകളിൽ ന്യൂ ഇയർ പാർട്ടി നടത്തുന്നതും തമിഴ്നാട് ഡി.ജി.പി വിലക്കിയിട്ടുണ്ട്.

റേസിംഗ് നടത്തിയാൽ ബൈക്ക് പിടിച്ചെടുത്ത് നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്.