
കല്ലമ്പലം:ഞെക്കാട് സ്കൂളിൽ നാഷണൽ സർവീസ് സ്കീം സംഘടിപ്പിക്കുന്ന സപ്തദിന ക്യാമ്പിന് തുടക്കമായി.ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ രണ്ട് ക്യാമ്പുകളാണ് സ്കൂളിൽ നടക്കുന്നത്.രണ്ടു ക്യാമ്പുകളിലുമായി 100 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ബീന മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.ലിജ,പ്രിൻസിപ്പൽ കെ. കെ. സജീവ്, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.ആർ മധു, വൈസ് പ്രിൻസിപ്പൽ എൻ .സന്തോഷ്, എസ്.എം.സി ചെയർപേഴ്സൺ പ്രമീള ചന്ദ്രൻ, മുൻ പി.ടി.എ പ്രസിഡന്റ് കെ. ഷാജികുമാർ, പ്രോഗ്രാം ഓഫീസർമാരായ സജി, എസ്. ആർ അരുൺറോയ് തുടങ്ങിയവർ സംസാരിച്ചു. വിവിധ പ്രോജക്ട് വർക്കുകൾ, സാമൂഹിക സർവേകൾ,സെമിനാറുകൾ,ക്ലാസുകൾ,ചർച്ചകൾ, കലാപരിപാടികൾ തുടങ്ങിയവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി 1ന് ക്യാമ്പ് സമാപിക്കും.