
മലയിൻകീഴ് : വലിയറത്തല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടിയുടെ 137-മത് ജന്മദിനം ആഘോഷിച്ചു. മണ്ഡലത്തിലെ ബൂത്തു കമ്മിറ്റികളുടെ നേതൃത്വത്തിൽ പാർട്ടി പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുവിൻമുകൾ ജംഗ്ഷൻ മുതൽ വലിയറത്തല വരെ കോൺഗ്രസ് ജന്മദിന സന്ദേശ പദയാത്ര നടത്തി. മണ്ഡലം പ്രസിഡന്റ് മലവിള ബൈജു,ജി.പങ്കജാക്ഷൻ, കെ.പ്രസന്നകുമാർ,ജി.അനിൽകുമാർ,എം.ജി.സുര എം.ഷാജി, ഷൈജു,സുനിജ, അജേഷ്,പ്രേംകുമാർ,പത്മനാഭൻനായർ,സുമേഷ്,മോഹനകുമാർ, നാരായണൻ നായർ,ബാലചന്ദ്രൻനായർ, ബിനു,അയ്യപ്പൻ,രാജേഷ്,രാജ്കുമാർ,വൈശാഖ്,ബിജു,സുരേഷ്, വേണു തുടങ്ങിയവർ നേതൃത്വം നൽകി.