വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിലെ വിവിധയിടങ്ങളിൽ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മിനി മാസ്റ്റ്, ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് 62.5 ലക്ഷം രൂപ അനുവദിച്ചതായി ഡി.കെ മുരളി എം.എൽ.എ അറിയിച്ചു. നെല്ലനാട് പഞ്ചായത്തിലെ മുദാക്കൽ പാലം, ഭഗവതിക്കോണം കോളനി, പുല്ലമ്പാറ പഞ്ചായത്തിലെ അഞ്ചാം കല്ല്, മാണിക്കൽ പള്ളി, തുമ്പറ, കൂനൻ മാമൂട്, കല്ലറ പഞ്ചായത്തിലെ പാട്ടറ, നീറമൺകടവ്, വാമനപുരം പഞ്ചായത്തിലെ വാഴ് വേലിക്കോണം, പഴയ ചന്ത, ഈട്ടിമൂട്, പാങ്ങോട് പഞ്ചായത്തിലെ പുളിക്കര, ഈട്ടിമൂട്, പുത്തൻ വിള, ഭരതന്നൂർ സ്റ്റേഡിയം, പനവൂർ പഞ്ചായത്തിലെ പനയമുട്ടം കലുങ്ക്, ആനാട് പഞ്ചായത്തിലെ മൂഴി പെരിങ്ങമ്മല പഞ്ചായത്തിലെ മാന്തുരുത്തി ശിവക്ഷേത്രം, ജില്ലാ കൃഷിത്തോട്ടം നന്ദിയോട് പഞ്ചായത്തിലെ നാഗര ,പാലു വള്ളി എന്നീ ജംഗ്ഷനുകളിൽ മിനി മാസ്റ്റ് ലൈറ്റുകളും നന്ദിയോട് പഞ്ചായത്തിലെ മാർക്കറ്റ് ഗ്രൗണ്ടിൽ 10 ലക്ഷം രൂപ ചെലവിൽ ഫ്ലഡ് ലൈറ്റും സ്ഥാപിക്കാനാണ് ഉത്തരവായിരിക്കുന്നത്.