lo

വർക്കല :ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മട്ട് ജംഗ്ഷൻ മുതൽ ശിവഗിരി ആൽത്തറമൂട് ജംഗ്ഷൻ വരെയുള്ള റോഡിൽ വർക്കല ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈദ്യുത ദീപാലങ്കാരങ്ങൾ ഒരുക്കി. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ശിവഗിരി തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് നിർവഹിച്ചു.സ്വാമി വിശാലനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് ഫിറോസ് അപ്പുക്കുട്ടൻ, സെക്രട്ടറി പ്രസന്നകുമാർ, ട്രഷറർ ജ്യോതി, ബി. ബൽറാം, ചെറുന്നിയൂർ രാധാകൃഷ്ണൻ, അഡ്വ.ചെറുന്നിയൂർ ജയപ്രകാശ്, റെജി ശിവദാസ്, സനൽ കുമാർ എന്നിവർ സംബന്ധിച്ചു.