
തിരുവനന്തപുരം: പാരിസ്ഥിതിക - കാലാവസ്ഥാ അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെ 2022നെ കാലാവസ്ഥാ വിദ്യാഭ്യാസ വർഷമായി പ്രഖ്യാപിച്ച് ഫ്രണ്ട്സ് ഒഫ് നേച്ചർ ഭാരവാഹികൾ. പരിസ്ഥിതി ശാസ്ത്രജ്ഞൻ ഹെന്ററി ഡേവിഡിന്റെ 160-ാം ചരമവാർഷികം, ഫ്രണ്ട്സ് ഒഫ് നേച്ചറിന്റെ 15-ാം വർഷം, എർത്ത് സമ്മിറ്റിന്റെ 30-ാം വർഷം തുടങ്ങിയ നിരവധി പ്രത്യേകതകൾ ഉള്ളതിനാലാണ് 2022നെ കാലാവസ്ഥാ വിദ്യാഭ്യാസ വർഷമായി തിരഞ്ഞെടുത്തതെന്ന് ഭാരവാഹികളായ എം.എസ്. റഫീഖ് ബാബു വി.എം. സാദിഖലി, കെ. രേഷ്മാരാജ് കെ. വിശാഖ്, പ്രണവ് സാനു , സഹ്മാൻ നെടുവഞ്ചേരി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.