
ലെന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വനിതയുടെ ചിത്രീകരണം പുതുവർഷത്തിൽ തുടങ്ങും. പെരുമ്പാവൂരാണ് ലൊക്കേഷൻ. നവാഗതനായ റഹിം ഖാദർ സംവിധാനം ചെയ്യുന്ന വനിത ഒരു യഥാർത്ഥ പൊലീസ് കഥയാണ് പറയുന്നത്. ജനുവരി ഒന്ന് ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ചിത്രത്തിന്റെ പൂജയും സ്വിച്ചോണും പെരുമ്പാവൂർ മുൻസിപ്പൽ ലൈബ്രററിയിൽ വച്ച് നടക്കും. തുടർന്ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സലിംകുമാർ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, നവാസ് കലാഭവൻ, സജിത മഠത്തിൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ഗ്യാലറി വിഷന്റെ ബാനറിൽ ഷറഫ് ഗ്യാലറിയും ജബാർ മരയ്ക്കാറും ചേർന്നാണ് വനിത നിർമ്മിക്കുന്നത്.ടി. ഷമീർ മുഹമ്മദ്, മെൻഡോസ് ആന്റണി, സിബു സുകുമാരൻ, മിൽട്ടൺ തോമസ്, ഷറഫു കരുപ്പടന്ന, ബാബുരാജ് ഹരിശ്രീ, സാംദത്ത് ഉസ്മാൻ, ബിബിൻ തൊടുപുഴ, അബാസ് പാണാവള്ളി, നിധീഷ് മുരളി, നിഷാദ് ഹംസ, ഫസൽ ആളൂർ, സജു പിക്സൽ ഗ്യാലറി, ജിജോ വി.റെജി, ഷാഹ്ബാസ് എം.എച്ച്. ഡി എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. പി.ആർ. ഒ പി. ശിവപ്രസാദ്.