vasudevan

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്ര തന്ത്രിമാരിൽ കാരണവരായ പൂന്തോട്ടത്തിൽ പുടയൂരില്ലത്ത് വാസുദേവൻ നമ്പൂതിരി (93) നിര്യാതനായി. കേരളത്തിനകത്തും പുറത്തുമായി 400ൽ പരം ക്ഷേത്രങ്ങളുടെ തന്ത്രിയാണ്. കുപ്പം മാപ്പിള സ്‌കൂളിലെ റിട്ട. അദ്ധ്യാപകനാണ്.
ഭാര്യ: കൊട്ടാരം ഉമാദേവി അന്തർജ്ജനം. മകൻ: പരമേശ്വരൻ നമ്പൂതിരി. മരുമകൾ: രാധ (ബാലുശ്ശേരി). സഹോദരങ്ങൾ: പാണ്ഡുരംഗൻ നമ്പൂതിരി, മഹേശ്വരൻ നമ്പൂതിരി, യക്ഷി അന്തർജ്ജനം, ആര്യ അന്തർജ്ജനം, സുഭദ്ര അന്തർജ്ജനം , മായ അന്തർജ്ജനം, കമല അന്തർജ്ജനം.