1

പൂവാർ: കാഞ്ഞിരംകുളം ശൂന്യാ ആർട്സിന്റെ 11-ാമത് വാർഷികാഘോഷവും പൊതു സമ്മേളനവും നടത്തി. നെല്ലിക്കാക്കുഴി വൈ.എം.സി.എ ഹാളിൽ നടന്ന പൊതുസമ്മേളനം ഇടവക വികാരി റവ.ഫാ. പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. ആർട്സ് ക്ലബ് പ്രസിഡന്റ് സി.റോബിൻസന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനത്തിൽ ഡോ.ആൽവിൻ ജോസ്,കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് ഷൈലജകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ഡി.സുനീഷ്,വാർഡ് മെമ്പർ മരിയലില്ലി തുടങ്ങിയവർ സംസാരിച്ചു. നിർദ്ധനരായ കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഫാ.ജോൺ പോൾ,ആർട്സ് ക്ലബ് സെക്രട്ടറി അജികുമാർ തുടങ്ങിയവർ നിർവഹിച്ചു.