rail

പൂർണ പദ്ധതി രേഖ റെയിൽവേ അനുമതിക്ക് ശേഷം

തിരുവനന്തപുരം:തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിലിന്റെ വിശദ പദ്ധതി രേഖ ( ഡി. പി. ആർ )​ പുറത്തുവിടാത്തതിനെ ചൊല്ലി രൂക്ഷമാകുന്ന വിവാദം തണുപ്പിക്കാൻ സംസ്ഥാന സർക്കാർ ഇന്നലെ സംക്ഷിപ്ത പദ്ധതി രേഖ പുറത്തു വിട്ടു. പൂർണമായ പദ്ധതിരേഖ റെയിൽവേയുടെ അനുമതിയായ ശേഷം പുറത്തുവിടുമെന്നാണ് സർക്കാർ വിശദീകരണം.

റെയിൽ, റോഡ് യാത്രാവേഗം 40ശതമാനം കുറവുള്ള കേരളത്തിൽ പുതിയ യാത്രാസംസ്കാരമാവും സെമി-ഹൈസ്പീഡ് റെയിലെന്ന് 88 പേജുള്ള സംക്ഷിപ്ത പദ്ധതിരേഖ അവകാശപ്പെടുന്നു. വിവാദമുണ്ടാക്കുന്ന വിവരങ്ങളൊന്നും ഇതിൽ ഇല്ല.

2025ൽ പദ്ധതി ആരംഭിക്കും. നിലവിലെ 12മണിക്കൂർ യാത്ര നാലു മണിക്കൂറാവും. ദിവസം 18സർവീസുകൾ. ഒരു ട്രെയിനിൽ 675യാത്രക്കാർ. ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2.75രൂപ. റോ-റോ സർവീസിൽ ദിവസം 480ട്രക്കുകൾ. ഇതിന്റെ വേഗം 120കിലോമീറ്റർ. ഇതിലൂടെ 237കോടി വരുമാനം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കണക്ടിവിറ്റി. ഭാവിയിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും. ഓഹരിയുടമകൾക്ക് 13.5 % ലാഭവിഹിതം

ചെലവ് കോടിയിൽ

ആകെ ചെലവ് 63,​940കോടി

ഭൂമി ഏറ്റെടുക്കാൻ 11535.30

സ്വകാര്യഭൂമിക്ക് 6100

റെയിൽവേ ഭൂമിക്ക് 975

നഷ്ടപരിഹാരം 4460

പുനരധിവാസത്തിന് 1730

സംസ്ഥാന സർക്കാർ 18,150

റെയിൽവേ 6,313

അറ്റകുറ്റപ്പണിക്ക് കിലോമീറ്ററിന് 1.02കോടി

പ്രതിവർഷം 542കോടി


 3384 ജീവനക്കാർ

പുറമെ നിന്ന് 1516 ഉദ്യോഗസ്ഥർ

ജീവനക്കാരുടെ വാർഷിക ശമ്പളം 8 ലക്ഷം.

ഇതിന് 271കോടി ചെലവ്.

പാതയിൽ

11.53കിലോമീറ്റർ തുരങ്കപാത

12.99കിലോമീറ്ററിൽ പാലങ്ങൾ

88.41കിലോമീറ്ററിൽ മേൽപ്പാലങ്ങൾ

101.74 കിലോമീറ്ററിൽ മണ്ണിടിക്കണം.

9314 കെട്ടിടങ്ങൾ പൊളിക്കണം

സ്റ്റേഷനുകൾ യാത്രക്കാരുടെ എണ്ണം അടിസ്ഥാനമാക്കി

എ ക്ലാസ്

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ബി ക്ലാസ്

ചെങ്ങന്നൂർ, കോട്ടയം, തിരൂർ

സി ക്ലാസ്

നെടുമ്പാശേരി വിമാനത്താവള സ്റ്റേഷൻ

കൊല്ലത്തും കാസർകോട്ടും ഡിപ്പോകൾ.

കഴക്കൂട്ടം, കൊല്ലം, പഴങ്ങനാട്, മൂരിയാട്, കാസർകോട് എന്നിവിടങ്ങളിൽ ട്രക്കുകൾ കയറ്റാനും ഇറക്കാനുമുള്ള റോ-റോ ഡിപ്പോകൾ.

പണം വരുന്ന വഴി


റെയിൽവേ ഓഹരി - 2150

റെയിൽവേ ഭൂമി-975

സംസ്ഥാന ഓഹരി-3252.56

പൊതുഓഹരി-4251.71

വിദേശവായ്പ-33,699.80

(തുക കോടിയിൽ)

യാത്രക്കാർ


2025ൽ 7,​993

2030ൽ 94,​672

2041ൽ 1,32,944

2052ൽ 1,58,946

ടിക്കറ്റ് വരുമാനം

2025ൽ 2,​276

2032ൽ 4,​504

2042ൽ10,​361

2052ൽ 21,​827

2061ൽ 42,​476

2072ൽ 81,​139

(തുക കോടിയിൽ)