
തിരുവനന്തപുരം: വാർദ്ധക്യകാല പെൻഷൻ പ്രതിമാസം 6000 രൂപയാക്കുക,ബസുകളിലും ട്രെയിനുകളിലും യാത്ര സൗജന്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സീനിയർ സിറ്റിസൺസ് സർവീസ് സൊസൈറ്റി (സർവീസ് പെൻഷൻ ലഭിക്കാത്ത വയോജന ക്ഷേമസംഘം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ്. രഘു, ജനറൽ സെക്രട്ടറി പി.കെ.രാജേന്ദ്രൻ, ട്രഷറർ ടി. വസന്ത, ബിജു വർഗീസ്, തോമസ് കള്ളിക്കാട് തുടങ്ങിയവർ സംസാരിച്ചു.