തിരുവനന്തപുരം : 89-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെമ്പഴന്തി ഗുരുകുലത്തിൽ എത്തുന്ന ഭക്തർക്ക് അന്നദാനം നൽകുന്നതിനായി ഭക്ഷ്യധാന്യങ്ങൾ ചാരിറ്റി സെന്റർ ഭാരവാഹികളായ ആലുവിള അജിത്ത് (സെക്രട്ടറി), ചേന്തി അനിൽ (വൈസ് പ്രസിഡന്റ്), കെ.വി. അനിൽകുമാർ (ട്രഷറർ),പോങ്ങുംമൂട് ഹരിലാൽ (പി.ആർ.ഒ) എന്നിവർ ചേർന്ന് ഗുരുകുലം സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾക്ക് സമർപ്പിച്ചു. ഷൈജു പവിത്രൻ,സി.രാജേന്ദ്രൻ,ഷൈജു സദാശിവൻ എന്നിവർ സന്നിഹിതരായിരുന്നു.