
നെടുമങ്ങാട്:അരുവിക്കര ഡാം റിസർവോയറിൽ നിന്ന് മാലിന്യം നീക്കി ശുചീകരിക്കലിനും ഡാമിനു ചുറ്റും സംരക്ഷണവേലി സ്ഥാപിക്കലിന്റെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. പലപ്പോഴും പല പദ്ധതികളും നടപ്പിലാക്കാൻ വൈകുന്നതിനു കാരണം ആസൂത്രണത്തിന്റെ പ്രശ്നമാണെന്നും എന്നാൽ ഈ പദ്ധതിയുടെ നടത്തിപ്പിന് എം.എൽ.എ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് എന്നിവരുടെ പ്രവർത്തനം മാതൃകാപരമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം നഗരസഭയുടെ അർബൻ അഗ്ലോ മറേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വൈശാഖ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയക്കുട്ടി, ബ്ലോക്ക് പഞ്ചായത്തംഗം വിജയൻ നായർ, വി.ആർ.ഹരിലാൽ, ടി.ആർ.ചിത്രലേഖ,ജഗൻ വിനായക് എന്നിവർ സംസാരിച്ചു.