d

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2846 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്പിളുകൾ പരിശോധിച്ചു. പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിൽ 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ അപ്പീൽ നൽകിയ 199 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 47,277 ആയി.