d

തിരുവനന്തപുരം: എലിവേ​റ്റഡ് ഹൈവേയുടെ നിർമ്മാണം പുരോഗമിക്കുന്ന കഴക്കൂട്ടത്ത് സർവീസ് റോഡുകൾ നിർമ്മിക്കാനായി മാ​റ്റിയ വൈദ്യുതി പോസ്​റ്റുകൾ പുനഃസ്ഥാപിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ കെ.എസ്.ഇ.ബി ഡിവിഷണൽ എൻജിനിയർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. കച്ചവട സ്ഥാപനങ്ങളിൽ നിന്നുള്ള പ്രകാശം മാത്രമാണ് സർവീസ് റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ ഏക ആശ്രയം. സ്ഥാപനങ്ങൾ അടച്ചാൽ റോഡ് ഇരുട്ടിലാകുമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം നൽകിയ പരാതിയിൽ പറയുന്നു. രണ്ട് മാസത്തിനകം നിരവധി ബൈക്ക് യാത്രികരെ വാഹനങ്ങൾ ഇടിച്ചിട്ടു. 3 പേർ അപകടത്തിൽ മരിച്ചു. വൈദ്യുതി വിളക്കുകളില്ലാത്തത് ഗുണ്ടാസംഘങ്ങളുടെ വിഹാരത്തിനും കാരണമാകുന്നതായി പരാതിയുണ്ട്.