vld-1

വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ എം.എൽ.എ സി.എം.എൽ.ആർ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച് നിർമാണം പൂർത്തിയാക്കിയ രണ്ട് ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

50 ലക്ഷം രൂപയാണ് രണ്ട് റോഡുകൾക്ക് അനുവദിച്ചത്. ഒറ്റശേഖരമംഗലം വാർഡിലെ പുള്ളിക്കോണം കനാൽ ബണ്ട് റോഡ്, പ്ലാംപഴിഞ്ഞി വാർഡിലെ മാങ്കുളം പാലുകോണം റോഡ് എന്നിവയാണ് എം.എൽ.എ നാടിന് സമർപ്പിച്ചത്. കൂടാതെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കളിവിളാകം, പ്ലാംപഴിഞ്ഞി സ്കൂൾ ജംഗ്ഷൻ, വാളികോട്, പുഴനാട് ആശുപത്രി ജംഗ്ഷൻ, പൂഴനാട് എം.ജി.എം സ്കൂൾ ജംഗ്ഷൻ, ജനാർദ്ദനപുരം സ്കൂൾ ജംഗ്ഷൻ, ഒറ്റശേഖരമംഗലം മഹാദേവക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ, ഗോകുൽ, ഷാജികുമാർ, ചന്ദ്രബാബു എന്നിവർ സംസാരിച്ചു.