വിഴിഞ്ഞം: പുതുവത്സരത്തോടനുബന്ധിച്ച് കോവളത്ത് 31ന് കനത്ത സുരക്ഷയും പരിശോധനയും. കോവളത്തെ എല്ലാ ബീച്ചിലേക്കുള്ള റോഡുകളിലും വാഹന പരിശോധന ഉണ്ടായിരിക്കുമെന്ന് കോവളം പൊലീസ് അറിയിച്ചു. ആഘോഷങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേക ക്രമീകരണം ഉണ്ടാകും. ഹവ്വാ ബീച്ചിൽ കൺട്രോൾ റൂം സജ്ജമാക്കും. സുരക്ഷയ്ക്കായി ലൈറ്റുകൾ ക്രമീകരിക്കും. തിരക്ക് ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കും. ആംബുലൻസ്, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനവും ഉറപ്പാക്കും. ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. രാത്രി 10നു മുമ്പ് ബീച്ചുകളിൽ നിന്നുൾപ്പെടെ ആൾക്കാരെ പൂർണമായും ഒഴിപ്പിക്കും. തീരത്ത് ആവശ്യത്തിന് ലൈഫ് ഗാർഡുമാരുടെ സേവനം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.