1

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഊളൻപാറ കെക്കോട് വയലരികത്ത് പുത്തൻവീട്ടിൽ ചിന്തു എന്ന അഭിഷേകിനെയാണ് (23) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ചയാണ് പേട്ട സ്വദേശിയായ പെൺകുട്ടിക്കു നേരെ അതിക്രമം നടന്നത്. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ രതീഷ്, എ.എസ്.ഐ എഡ്വിൻ, സി.പി.ഒമാരായ രാജാറാം, ഷമി, വിനോദ്, വിപിൻ, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.