
പാറശാല:പുരോഗമന കലാസാഹിത്യ സംഘം മുൻ പാറശാല മേഖലാ പ്രസിഡന്റും അഭിഭാഷകനും കവിയും പ്രഭാഷകനുമായിരുന്ന അഡ്വ.വി, ബാലചന്ദ്രൻ നായരെ പുരോഗമന കലാസാഹിത്യ സംഘം പാറശാല മേഖലാ കമ്മിറ്റി അനുസ്മരിച്ചു.പാറശാലയിലെ കെ.എസ്.ടി.എ ഹാളിൽ ചേർന്ന അനുസ്മരണ യോഗം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. പുകസ പാറശാല മേഖലാ വൈസ് പ്രസിഡന്റ് കൊറ്റാമം ഗോപകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം പാറശാല മേഖലാ സെക്രട്ടറി പാറശാല പദ്മകുമാർ സ്വാഗതം പറഞ്ഞു. അഡ്വ.വി.ബാലചന്ദ്രൻ നായർ രചിച്ച 'പോത്ത്' എന്ന കവിത പുകസ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജി.സൂരജ് അവതരിപ്പിച്ചു. സി.പി.എം പാറശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്.സന്തോഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്.ബിജു, എ.ശശിധരൻ നായർ എന്നിവർ സംസാരിച്ചു.മേഖലാ ജോയിന്റ് സെക്രട്ടറി ആർ.കെ.ഡിപിൻ കാരോട് നന്ദി പറഞ്ഞു.