1

പൂവാർ: കൊല്ലം ചവറയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളായ കരുണാംബരം, ബർക്കുമാൻസ്, ജസ്റ്റിൻ എന്നിവരുടെ വീടുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ സന്ദർശിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ച മന്ത്രിമാർ സർക്കാർ കുടുംബങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ആനുകൂല്യങ്ങൾ സാദ്ധ്യമായത്ര വേഗത്തിൽ ലഭ്യമാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.