car

വെഞ്ഞാറമൂട്: വെഞ്ഞാറമൂടിനു സമീപം വയ്യേറ്റ് മാണിക്കോട് ശിവക്ഷേത്രത്തിനു മുന്നിൽ കാറുകൾ കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരായ മണക്കാട് എം.എൽ.എ ലൈൻ ടി.സി.41/2577 ൽ ഹാറൂൺ അൻസാരി (31), അയിഷാ ബാനു(53), ബദറുദ്ദീൻ(68), എതിർദിശയിൽ വന്ന കാറിലെ യാത്രക്കാരായ ഏറ്റുമാനൂർ വേമ്പള്ളി കന്നക്കുഴയിൽ വീട്ടിൽ ജിതിൻ മാത്യു(27), മണിമല എറത്തോടക്കര പറയടത്തിൽ ഹൗസിൽ ആൽബിൻ നോബി(15), ഏറ്റുമാനൂർ കന്നക്കുഴിയിൽ വീട്ടിൽ ലൈലാമ്മാ ജോസ്(59) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരാണ് പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.