swami-yukthananda-yathi

ശിവഗിരി: സംശയ സഞ്ചയത്തിലൂടെ കടന്നുപോകുന്ന മനുഷ്യരുടെ ജിജ്ഞാസ ശമിപ്പിക്കുന്നതാണ് ശ്രീനാരായണഗുരുദേവന്റെ കൃതികളും വചനങ്ങളുമെന്ന് സ്വാമി യുക്താനന്ദയതി പറഞ്ഞു. ശിവഗിരിയിലെ ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാർശനിക കൃതികൾ ജീവിതലക്ഷ്യത്തെ സംബന്ധിച്ച അറിവ് നൽകുമ്പോൾ ,ഗുരുദേവകൃതികളും വചനങ്ങലും ജീവിതലക്ഷ്യം സാക്ഷാത്കരിക്കാനുളള മാർഗ്ഗങ്ങൾ കാണിച്ചു തരുന്നു. കൃതികളും വചനങ്ങളും അനുസന്ധാനം ചെയ്യുന്നതിലൂടെ ആർക്കും ഗുരുവിലേക്ക് എത്തിച്ചേരാനാകുമെന്നും സ്വാമി യുക്താനന്ദയതി പറ‌ഞ്ഞു. സി.ആർ.കേശവൻ വൈദ്യരുടെ ജീവചരിത്ര ഗ്രന്ഥം സ്വാമി സച്ചിദാനന്ദ സ്വാമി യുക്താനന്ദയതിക്കു നൽകി പ്രകാശനം ചെയ്തു. സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി ധർമ്മചൈതന്യ, സ്വാമി നാരായണ ധർമ്മവ്രതൻ, സ്വാമി ഗുരുപ്രകാശം, ഗൗരിനന്ദന, ഇ.എം.സോമനാഥൻ എന്നിവർ സംസാരിച്ചു.