വർക്കല: വർക്കല വില്ലേജിലെ 85 സർവേ നമ്പരുകളിൽപ്പെട്ട 519.17 സെന്റ് സ്ഥലം വർക്കല ബൈപാസിന് വേണ്ടി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്നതിന് സംസ്ഥാന റവന്യുവകുപ്പ് ഉത്തരവായി. 20 വർഷമായി ബൈപാസിന് വേണ്ടി ഫ്രീസ് ചെയ്തിരുന്ന സ്ഥലങ്ങളാണ് ഇപ്പോൾ ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരുകൾ കഴിഞ്ഞ ദിവസങ്ങളിൽ കല്ലിട്ടു തിട്ടപ്പെടുത്തി. പൊതുമരാമത്ത് വകുപ്പ് ബൈപാസ് റോഡിന് 27 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. 18 കോടി രൂപ ബഡ്ജറ്റിലും വകയിരുത്തുകയുണ്ടായി. എന്നാൽ പുതിയ എസ്റ്റിമേറ്റ് പ്രകാരം 29 കോടി രൂപയ്ക്കാണ് സർക്കാർ ഭരണാനുമതി നൽകിയിട്ടുളളത്.