seeds

ചിറയിൻകീഴ്: ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടക്കുന്ന കാർഷിക പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടാംഘട്ടമായി കൃഷിക്കാർക്ക് സബ്സിഡിനിരക്കിൽ ഇടവിള കൃഷിക്കുള്ള വിത്തുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ബാങ്ക് ട്രഷററും സർക്കിൾ യൂണിയൻ അംഗവുമായ പി.മുരളി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗവും ബോർഡ് മെമ്പറുമായ കെ.മോഹനൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു,സർക്കിൾ സഹകരണ യൂണിയൻ അംഗവും, കെ.സി.ഇ.യു ജില്ലാ സെക്രട്ടറിയുമായ വി.വിജയകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി.രവീന്ദ്രൻ,ജി.വ്യാസൻ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി ആർ.രവീന്ദ്രൻ നായർ, ബിസിനസ് മാനേജർ ജി.വിജയകുമാർ, കൃഷി അസിസ്റ്റന്റ് അനിൽകുമാർ, ബാങ്ക് ഭരണസമിതി അംഗങ്ങളായ സി.എസ് അജയകുമാർ, പ്രതാപ് കുമാർ,ഗോപകുമാർ സാജി,കാർഷിക കമ്മിറ്റി കൺവീനർ സുചീന്ദ്രൻ എന്നിവർ സംസാരിച്ചു. ഒരു കിറ്റിന് 300 രൂപയുടെ ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ ഇവ 100 രൂപയ്ക്ക് നൽകുന്നു.കൃഷിക്കാർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.