
ചിറയിൻകീഴ്: ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച കുളത്തൂർ കോലത്തുകര ശിവക്ഷേത്ര സന്നിധിയിൽ നിന്നുള്ള ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് പെരുങ്ങുഴി മുസ്ലിം ജമാഅത്തിൽ വരവേൽപ്പ്. ഉച്ചവെയിലിന്റെ കടുത്ത ചൂടിനെ അവഗണിച്ചെത്തിയ പദയാത്രികർക്ക് ലഘുഭക്ഷണവും ശീതള പാനീയങ്ങളും പള്ളിമുറ്റത്ത് ഒരുക്കിയിരുന്നു. പദയാത്രാ ക്യാപ്ടൻ എസ്. പ്രദീപിനെ ജമാഅത്ത് പ്രസിഡന്റ് എ. ഹാരിദ്, സെക്രട്ടറി എം.കെ. ബഷീർ എന്നിവർ ചേർന്ന് പീതാംബരം അണിയിച്ചു. ജമാഅത്ത് ജോയിന്റ് സെക്രട്ടറിമാരായ യു. അഷ്റഫ്, ഇ. അസീസ്, ഭരണസമിതി അംഗങ്ങളായ എ.എം. ഹുസൈൻ, ഇ. മുഹമ്മദ്കുഞ്ഞ്, സമീർ എന്നിവർ പദയാത്രികരെ സ്വീകരിച്ചു.
എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയനെ പ്രതിനിധീകരിച്ച് പ്രദീപ് സഭവിള, സി. കൃത്തിദാസ്, ശ്രീകുമാർ പെരുങ്ങുഴി, അഴൂർ ബിജു, ഡി. ചിത്രാംഗദൻ, പെരുങ്ങുഴി നാലുമുക്ക് ഗുരുമന്ദിരസമിതി ഭാരവാഹികളായ ബൈജു തോന്നയ്ക്കൽ, എൻ. അജിത്ത്, കെ. തുളസി, എൻ. സദാശിവൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ. രഘുനാഥൻ, ജിജു പെരുങ്ങുഴി, കെ. പുഷ്കരൻ, കുളത്തൂർ കോലത്തുകര ശ്രീനാരായണ സ്പോർട്സ് ക്ലബ് ഭാരവാഹികളായ മണപ്പുറം ബി. തുളസീധരൻ, വി. വിശ്വരാജൻ, ജ്യോതി കുളത്തൂർ എന്നിവരും വരവേൽപ്പിൽ പങ്കാളികളായി. കൂടാതെ നാലുമുക്ക്, മേട ജംഗ്ഷൻ, കാറ്റാടിമുക്ക്, മാവിന്റെമൂട്, മഞ്ചാടിമൂട്, കടകം, ശാർക്കര ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളിലും ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ച് പദയാത്രികർക്ക് സ്വീകരണം ഒരുക്കി.