kalliyoor

തിരുവനന്തപുരം: കല്ലിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസിന്റെ 137ാം ജന്മവാർഷികം ആഘോഷിച്ചു. പെരിങ്ങമ്മലയിൽ സംഘടിപ്പിച്ച പദയാത്ര കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ബി. സതികുമാർ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ കോളിയൂർ ദിവാകരൻ നായർ, അഡ്വ. ധനുഷ്, ഉദയൻ,​ കൃഷ്ണൻനാടാർ തുടങ്ങിയവർ സംസാരിച്ചു.