
വക്കം: വക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹയർ സെക്കൻഡറി സ്കൂളുകളിലെ എസ്.പി.സി കേഡറ്റുകളുടെ ദ്വിദിന ക്രിസ്മസ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടനം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി. അജേഷ് നിർവഹിച്ചു. കടയ്ക്കാവൂർ എസ്.എസ്.പി.ബി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അഡ്വ. റസൂൽ ഷാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശോഭ, ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, സുരേഷ്, മനോജ്, ജയപ്രസാദ്, ബിനോദ്, ലിജിൻ തുടങ്ങിയവർ പങ്കെടുത്തു.