
തൊളിക്കോട്: തൊളിക്കോട് ഗ്രാമപഞ്ചായത്ത്, കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, വെള്ളനാട് അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് എന്നിവർ സംയുക്തമായി ഗ്രാമീണ വനിതകൾക്കായി സ്ത്രീകളും ആരോഗ്യ മാനസിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറും ചർച്ചയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുശീല അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ കെ. എബീന മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ അനുജോസ്, എസ്. ബിനിതാ മോൾ, അശോകൻ എന്നിവർ സംസാരിച്ചു. തുടന്ന് സമ്മാന വിതരണവും മാജിക് ഷോയും നടന്നു.