
ബാലരാമപുരം: ഗ്രന്ഥശാലകൾ കാർഷികവിജ്ഞാന കേന്ദ്രങ്ങൾ കൂടിയാവണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി പൊതു സ്ഥാപനങ്ങളിൽ പച്ചക്കറിത്തോട്ടം പദ്ധതിയുടെ സംസ്ഥാന ഗ്രന്ഥശാല തല ഉദ്ഘാടനം കസ്തൂർബ ഗ്രാമീണ ഗ്രന്ഥശാലയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരും നാളുകളിൽ കൂടൂതൽ ഗ്രന്ഥശാലകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബി. സതീഷ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പള്ളിച്ചൽ കൃഷിഭവനാണ് പദ്ധതിക്ക് മേൽനോട്ട ചുമതല. യോഗത്തിൽ കസ്തൂർബഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് കേരളയുടെ പ്രതിനിധി പത്മിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, സി.പി.ഐ അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വിശ്വാമിത്ര വിജയൻ, സി.ആർ. സുനു, വി. ബിന്ദു, ബ്ലോക്ക്പഞ്ചായത്ത് അംഗം മനോജ്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ. രാകേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. മഹേഷ് കുമാർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജയറാണി ജ്യോതി. എൻ.ആർ, കൃഷി ഓഫീസർ രമേഷ് കുമാർ. പി, ഗ്രന്ഥശാല പ്രസിഡന്റ് എം.കെ. സാവിത്രി, ഡോ. സീനാ രാധാകൃഷ്ണൻ, ജയചന്ദ്രൻ. ജെ, കർഷക അവാർഡ് ജേതാവ് എസ്.ഡി. ചന്ദ്രകുമാർ എന്നിവർ സംസാരിച്ചു.