വക്കം: വക്കം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പായ 'ഒപ്പം 2021 സമാപിച്ചു. സമാപന സമ്മേളനം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ ഉദ്ഘാടനം ചെയ്തു. വോളന്റിയേഴ്സ് തയ്യാറാക്കിയ കൈയെഴുത്ത് മാസിക 'ഒപ്പം ഒപ്പത്തിനൊപ്പം' പ്രകാശനം ചെയ്തു. ക്യാമ്പിൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണത്തെക്കുറിച്ചുള്ള ക്ലാസുകൾ, സെൽഫ് ഡിഫൻസ് ക്ലാസുകൾ, എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും, കുടുംബ സദസും, വക്കം റൂറൽ ഹെൽത്ത് സെന്ററിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡിനെക്കുറിച്ചുള്ള ക്ലാസ്, വക്കം ഗവ. ആയുർവേദ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ആയുർവേദ ക്യാമ്പ് - നിരാമയ, ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം ബോധവത്കരണത്തിന്റെ ഭാഗമായി തെരുവ് നാടകം മുതലായ വിവിധതരം പ്രോജക്ടുകളും പരിപാടികളും സംഘടിപ്പിച്ചിരുന്നു.