bahu

തിരുവനന്തപുരം: ബഹുജന സമിതിയുടെ ക്രിസ്‌മസ് പുതുവർഷ മതേതരസംഗമം എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബഹുജന സമിതി പ്രസിഡന്റ് എം. നിസ്താറിന്റെ അദ്ധ്യക്ഷതയിൽ നെയ്യാറ്റിൻകര ലത്തീൻ രൂപത ഫാ. ജി. ക്രിസ്തുദാസ് മതേതര ഐക്യം എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ പുതുവസ്ത്രവും ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം റോയൽ ജി. സുരേഷ് തമ്പി പുതുവർഷ ദീപം തെളിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസെന്റ് ഡി. പോൾ, ആർ.എം.പി ജില്ലാ സെക്രട്ടറി ബാലകൃഷ്ണപിള്ള, അതിയന്നൂർ പഞ്ചായത്ത് മെമ്പറും സമിതി ചെയർമാനുമായ കൊടങ്ങാവിള വിജയകുമാർ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി മെമ്പർ ബാലരാമപുരം കബീർ, നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ചെയർമാൻ അഡ്വ. ആർ.ടി. പ്രദീപ്, ശബ്ദതരംഗം പത്രാധിപർ ബാലരാമപുരം എം.എ. റഹീം, മുസ്ളിം ലീഗ് ജില്ലാവൈസ് പ്രസിഡന്റ് ബാലരാമപുരം എം.എ. കരീം, ബി.ജെ.പി കോവളം മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. ഷിബുകുമാർ, ഗീതാഞ്ജലി പത്രാധിപർ കോട്ടുകാൽ ശ്യാമപ്രസാദ്, സി.എം.പി നേതാവ് ജെ. ഹയറുന്നിസ, സമിതി കൺവീനർ കുമാരി ആമിന എൻ.എസ്, സമിതി സെക്രട്ടറി വി. വിജയരാജ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ കേക്ക്, പഴക്കിറ്റ്, ചികിത്സാസഹായം എന്നിവ വിതരണം ചെയ്തു.

ബാലരാമപുരം ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി എം.എൽ.എ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ച എം. വിൻസെന്റ് എം.എൽ.എയെ ഫാ. ജി. ക്രിസ്തുദാസ് ബാലരാമപുരം പൗരാവലിയുടെ ആദരവ് നൽകി.