വക്കം: കർഷകരുടെ ഐതിഹാസിക വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയവും പ്രതീക്ഷയുമാണെന്ന് ജെ.എൻ.യു പ്രൊഫസർ ഡോ. സോയ ഹസൻ അഭിപ്രായപ്പെട്ടു. വക്കം മൗലവി മെമ്മോറിയൽ ആൻഡ് റിസെർച്ച് സെന്ററിന്റെ വാർഷിക പ്രഭാഷണം നടത്തുകയായിരുന്നു അവർ.

ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രൊഫ. പി.കെ. മൈക്കിൾ തരകൻ അദ്ധ്യക്ഷനായി. പ്ലാനിംഗ് ബോർഡ് അംഗം ഡോ. രവിരാമൻ,​ സാമ്പത്തികശാസ്ത്രജ്ഞൻ പ്രഭാത് പട്‌നായിക്, ഡോ. രാജൻ ഗുരുക്കൾ, വിദേശകാര്യ വിദ​ഗ്ദ്ധൻ കെ.പി. ഫാബിയൻ, ഡോ.ബി. ഇക്ബാൽ, സമീർ മുനീർ, കെ.എം. സീതി തുടങ്ങിയവർ വെബിനാറിൽ സംസാരിച്ചു.